Post Category
അവധിക്കാല ക്ലാസ്
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ് 'നിറച്ചാര്‍ത്ത്-2025' ലേക്ക് അപേക്ഷിക്കാം. മാജിക്ക്, കവിതാ പാരായണം, കഥാകഥനം, കളിമണ്നിര്മാണം, കുരുത്തോല നിര്‍മാണം തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖരുടെ ക്ലാസുകളുണ്ടാകും.
ഏപ്രില്‍ ഏഴ് മുതല്‍ മേയ് 20 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ക്ലാസ്. ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗങ്ങളായി ക്രമീകരിക്കും. പ്രവേശന ഫീസ്: ജൂനിയര്‍ - 3000, സീനിയര്‍ - 4000 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം. വാസ്തുവിദ്യാ ഗുരുകുലം ആറന്മുള ഓഫീസുമായോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9188089740, 9605458857, 0468-2319740.
date
- Log in to post comments