സെല്‍ഫി എടുത്ത് സമ്മാനം നേടാം
ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘടിപ്പിക്കുന്ന അര്‍ബുദ പരിശോധനയ്ക്കുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി പൊതുജനത്തിന് സമ്മാനം നേടാന്‍ അവസരം. ജീവിതപങ്കാളി, അമ്മ, സഹോദരി, സഹപ്രവര്‍ത്തക, ബന്ധു എന്നിവരെ പരിശോധനയ്ക്ക് ഹാജരാക്കി അവര്‍ക്കൊപ്പം സെല്‍ഫി എടുത്ത് ആകര്‍ഷകമായ അടിക്കുറിപ്പ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസ് പത്തനംതിട്ടയുടെ 99 46 10 4425, 8075509728 എന്നീ വാട്സ് ആപ്പ് നമ്പറിലേക്കോ ardrampathanamthitta@gmail.com, massmediapathanamthitta@gmail.com എന്നീ മെയില്‍ ഐഡിയിലേക്ക് അയയ്ക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും വേണം. മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് സമ്മാനം നല്കുമെന്നു ഡിഎംഒ അറിയിച്ചു. 'ആരോഗ്യം ആനന്ദം,അകറ്റാം അര്‍ബുദം' ക്യാന്‍സര്‍ ക്യാമ്പയിന് വഴി 30 വയസ്സിനു മുകളില്‍ ഉള്ള എല്ലാ സ്ത്രീകളെയും സ്തന പരിശോധനയ്ക്കും ഗര്‍ഭാശയഗള ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള പാപ് സ്മിയര്‍ പരിശോധനക്കും വിധേയരാക്കും. ഇത് പൂര്‍ണ വിജയമാക്കുന്നതിനാണ് മത്സരം.
- Log in to post comments