ജൂനിയര്‍ റസിഡന്റ് നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന ജനറല്‍ മെഡിസിന് അന്റ് ഡെര്‍മറ്റോളജി വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത.
ആറുമാസകാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്്പര്യമുള്ളവര്ക്ക് വയസ്സ്, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എറണാകുളം മെഡിക്കല്‍ കോളേജിലെ സി.സി.എം ഹാളില്‍ ഇന്ന് (ഫെബ്രുവരി 25ന് ) നടക്കുന്ന വാക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11 വരെ ആയിരിക്കും രജിസ്ട്രേഷന്.
ഫോണ്‍ : 0484 2754000
[24/02, 3:44 pm] Remya AE Ekm Prd: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
എറണാകുളം
*പത്രകുറിപ്പ് 2*
24 - 02 - 25
*ദര്‍ഘാസ് ക്ഷണിച്ചു*
എറണാകുളം ഗവ എസ് ആര്‍വി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കുന്ന ത്രീഡി പ്രിന്റിംഗ് ഓപ്പറേറ്റര്‍, അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന് കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുതിന് ദര്‍ഘാസ് ക്ഷണിച്ചു. അടങ്കല്‍ തുക ഓരോ കോഴ്സിനും അഞ്ച് ലക്ഷം വീതം. ദര്‍ഘാസുകള്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും.
ഫോണ്‍ 9446340663.
- Log in to post comments