Skip to main content

പൊക്കാളി കൃഷി ഏകദിന ശില്പശാല ഇന്ന് (ഫെബ്രുവരി 25)*

പൊക്കാളി കൃഷി വികസനം ലക്ഷ്യമാക്കി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊക്കാളി നില വികസന ഏജന്‍സിയും സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഇന്ന് (ഫെബ്രുവരി 25) നടക്കും. രാവിലെ 9.30ന് കുഴുപ്പിള്ളി സര്‍വ്വീസ് ബാങ്കിന്റെ സഹകരണ നിലയം ഹാളില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും.

 

പൊക്കാളി കൃഷി പുനരുജ്ജീവിപ്പിച്ച് കര്‍ഷകരോടൊപ്പം യുവാക്കളേയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, കാര്‍ഷിക സംസ്‌ക്കാരം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.  

 

എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ പൊക്കാളി മേഖലകളിലെ എം. എല്‍.എ.മാരെയും, ജനപ്രതിനിധികളെയും കര്‍ഷകരെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ മികച്ച പൊക്കാളി കര്‍ഷകരെ ആദരിക്കും.തുടര്‍ന്ന് കാര്‍ഷിക സെമിനാറും കര്‍ഷകസംവാദവും നടക്കും. 

 

കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനാവും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എ മാരായ ടി ജെ വിനോദ്, കെ ജെ മാക്‌സി, കെ ബാബു, അന്‍വര്‍ സാദത്ത്, വി ആര്‍ സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, സിനിമാതാരം സലിം കുമാര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ആമുഖാവതരണം നടത്തും. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date