Post Category
പി.എസ്.സി അഭിമുഖം
തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം -- കാറ്റഗറി നമ്പര്‍ 601/2023) തസ്തികയിലേക്ക് 2024 നവംബര്‍ 18 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 28 ന് കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് എസ്. എം. എസ്, പ്രൊഫൈല്‍ മെസേജ് മുഖേന നല്‍കിയിട്ടുണ്ട്. അഭിമുഖത്തിനു വരുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ് കൊണ്ടുവരണം.
date
- Log in to post comments