Post Category
വിത്ത് ഉത്സവത്തിന് ഇന്ന് (ഫെബ്രു 24) സമാപനം*
പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴിയിൽ നടക്കുന്ന
സംസ്ഥാനതല പരമ്പരാഗത വിത്ത് ഉത്സവം ഇന്ന്(ഫെബ്രു 24) സമാപിക്കും. വൈകിട്ട് 4 ന് സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എച്ച് സലാം എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ,
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡൻ്റ് അഡ്വ. എം സന്തോഷ് കുമാർ, , വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിക്കും
date
- Log in to post comments