Post Category
കരാർ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ മിഷൻ വാൽസല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ, ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിലെ കേസ് വർക്കർ, കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ കൗൺസിലർ എന്നീ തസ്തികയിലേക്ക് കരാ൪ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. എല്ലാ തസ്തികകളിലും ഓരോ ഒഴിവുകൾ മാത്രമാണുള്ളത്. കൗൺസിലർ തസ്തികയിലേക്ക് സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 19 വൈകിട്ട് 5 വരെ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോർ,എ3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം 682030, ഫോൺ നമ്പർ 0484 2959177/ 9744318290/ 8593074879.
date
- Log in to post comments