Skip to main content

തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15 , യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്  ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-15  യു.ഡി.എഫ്-12എസ്ഡിപിഐ-1, സ്വതന്ത്രർ-2  സീറ്റുകളിൽ വിജയിച്ചു.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർഗോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ (ഫെബ്രുവരി 24) 28 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.

എല്‍.ഡി.എഫ്.കക്ഷിനില-15(സിപിഐ(എം)-12,സിപിഐ-2, കേരളകോണ്‍ഗ്രസ് (എം)-1 )

യു.ഡി.എഫ്.കക്ഷിനില-12 (ഐഎന്‍സി-10, ഐയുഎംഎല്‍-1, കേരളകോൺഗ്രസ് -1  )

മറ്റുള്ളവർ-3 ( എസ്ഡിപിഐ-1, സ്വതന്ത്രർ-2)

 

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില

എല്‍.ഡി.എഫ്-17 (സിപിഐ(എം)-14,സിപിഐ-3,)

യു.ഡി.എഫ്-9 (ഐഎന്‍സി-6, ഐയുഎംഎല്‍-1, കേരളകോൺഗ്രസ് (എം) ജോസഫ് വിഭാഗം -2)

സ്വതന്ത്രർ-4 എന്നിങ്ങനെയായിരുന്നു.   

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധംവിജയിഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ - 24.02.2025-ലെ ഉപതിരഞ്ഞെടുപ്പ് ഫലം

ക്രമ നം.

ജില്ല

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും

നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും

സിറ്റിംഗ് സീറ്റ്

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി

പാർട്ടി/
മുന്നണി

ഭൂരിപക്ഷം

1

തിരുവനന്തപുരം

സി 01 തിരുവനന്തപുരം
മുനിസിപ്പൽ കോർപ്പറേഷൻ

79 ശ്രീവരാഹം

CPI

വി ഹരികുമാർ

CPI

12

2

തിരുവനന്തപുരം

ജി 17 കരുംകുളം
ഗ്രാമപഞ്ചായത്ത്

18 കൊച്ചുപള്ളി

CPI(M)

സേവ്യർ ജറോൺ

INC

169

3

തിരുവനന്തപുരം

ജി 34 പൂവച്ചൽ
ഗ്രാമപഞ്ചായത്ത്

05 പുളിങ്കോട്

INC

സെയ്ദ് സബർമതി

CPI(M)

57

4

തിരുവനന്തപുരം

ജി 52 പാങ്ങോട്
ഗ്രാമപഞ്ചായത്ത്

01 പുലിപ്പാറ

INC

മുജീബ് പുലിപ്പാറ

SDPI

226

5

കൊല്ലം

എം 87 കൊട്ടാരക്കര
മുനിസിപ്പാലിറ്റി

20 കല്ലുവാതുക്കൽ

CPI

മഞ്ജു സാം

CPI

193

6

കൊല്ലം

ബി 16 അഞ്ചൽ
ബ്ലോക്ക്പഞ്ചായത്ത്

07 അഞ്ചൽ

INC

മുഹമ്മദ് ഷെറിന്‍ ജെ.എസ്
(ഷെറിന്‍ അഞ്ചല്‍)

INC

877

7

കൊല്ലം

ബി 17 കൊട്ടാരക്കര
ബ്ലോക്ക്പഞ്ചായത്ത്

08 കൊട്ടറ

CPI(M)

വൽസമ്മ എ (വൽസമ്മ തോമസ്)

CPI(M)

900

8

കൊല്ലം

ജി 02 കുലശേഖരപുരം
ഗ്രാമപഞ്ചായത്ത്

18 കൊച്ചുമാംമൂട്

CPI(M)

പി സുരജാ ശിശുപാലൻ

CPI(M)

595

9

കൊല്ലം

ജി 04 ക്ലാപ്പന
ഗ്രാമപഞ്ചായത്ത്

02 പ്രയാർ തെക്ക് ബി

CPI(M)

ജയാദേവി

CPI(M)

277

10

കൊല്ലം

ജി 30 ഇടമുളക്കൽ
ഗ്രാമപഞ്ചായത്ത്

08 പടിഞ്ഞാറ്റിൻ കര

INC

ഷീജ ദിലീപ്

INC

24

11

പത്തനംതിട്ട

എം 09 പത്തനംതിട്ട
മുനിസിപ്പാലിറ്റി

15 കുമ്പഴ നോർത്ത്

Independent

ബിജിമോള്‍ മാത്യു

Independent

3

12

പത്തനംതിട്ട

ജി 13 അയിരൂർ
ഗ്രാമപഞ്ചായത്ത്

16 തടിയൂർ

CPI(M)

പ്രീതാ ബി.നായർ (പ്രീത ടീച്ചർ)

INC

106

13

പത്തനംതിട്ട

ജി 18 പുറമറ്റം
ഗ്രാമപഞ്ചായത്ത്

01 ഗ്യാലക്സി നഗർ

Independent

ശോഭിക ഗോപി

CPI(M)

152

14

ആലപ്പുഴ

ജി 33 കാവാലം
ഗ്രാമപഞ്ചായത്ത്

03 പാലോടം

CPI(M)

മംഗളാനന്ദൻ

CPI(M)

171

15

ആലപ്പുഴ

ജി 36 മുട്ടാർ
ഗ്രാമപഞ്ചായത്ത്

03 മിത്രക്കരി ഈസ്റ്റ്

KC(M)PJ

ബിൻസി
(ബിൻസി ഷാബു)

KC

15

16

കോട്ടയം

ജി 26 രാമപുരം
ഗ്രാമപഞ്ചായത്ത്

07 ജി വി സ്കൂൾ വാർഡ്

INC

രജിത റ്റി. ആർ.
(രജിത ഷിനുകല്ലുപുരയിടത്തിൽ)

INC

235

17

ഇടുക്കി

ജി 30 വാത്തിക്കുടി
ഗ്രാമപഞ്ചായത്ത്

07 ദൈവംമേട്

KC(M)PJ

ബിനു (ബീന)

KC(M)

7

18

എറണാകുളം

എം 22 മൂവാറ്റുപുഴ
മുനിസിപ്പാലിറ്റി

13 ഈസ്റ്റ്
ഹൈസ്കൂൾ വാർഡ്

INC

മേരിക്കുട്ടി ചാക്കോ കെ

INC

65

19

എറണാകുളം

ജി 18 അശമന്നൂർ
ഗ്രാമപഞ്ചായത്ത്

10 മേതല തെക്ക്

CPI(M)

എൻ.എം.നൗഷാദ്

INC

40

20

എറണാകുളം

ജി 54 പൈങ്ങോട്ടൂർ
ഗ്രാമപഞ്ചായത്ത്

10 പനങ്കര

Independent

അമല്‍ രാജ്

Independent

166

21

എറണാകുളം

ജി 79 പായിപ്ര
ഗ്രാമപഞ്ചായത്ത്

10 നിരപ്പ്

CPI

സുജാത ജോൺ

INC

162

22

തൃശ്ശൂർ

ജി 07 ചൊവ്വന്നൂർ
ഗ്രാമപഞ്ചായത്ത്

11 മാന്തോപ്പ്

CPI(M)

ഷഹര്‍ബാൻ

CPI(M)

48

23

പാലക്കാട്

ജി 44 മുണ്ടൂർ
ഗ്രാമപഞ്ചായത്ത്

12 കീഴ്പാടം

CPI(M)

പ്രശോഭ് കെ ബി

CPI(M)

346

24

മലപ്പുറം

ജി 27 കരുളായി
ഗ്രാമപഞ്ചായത്ത്

12 ചക്കിട്ടാമല

IUML

വിപിൻ കെ
(വിപിൻ കരുവാടൻ)

IUML

397

25

മലപ്പുറം

ജി 91 തിരുനാവായ
ഗ്രാമപഞ്ചായത്ത്

08.എടക്കുളം ഈസ്റ്റ്

Independent

അബ്ദുൽ ജബ്ബാർ ഉണ്ണിയാലുക്കൽ

INC

260

26

കോഴിക്കോട്

ജി 06 പുറമേരി
ഗ്രാമപഞ്ചായത്ത്

14 കുഞ്ഞല്ലൂർ

CPI(M)

അജയ‍ൻ

INC

20

27

കണ്ണൂർ

ജി 65 പന്ന്യന്നൂർ
ഗ്രാമപഞ്ചായത്ത്

03 താഴെ ചമ്പാട്

CPI(M)

ശരണ്യ സുരേന്ദ്രൻ

CPI(M)

499

28

കാസർഗോഡ്

ജി 25 മടിക്കൈ
ഗ്രാമപഞ്ചായത്ത്

08 കോളിക്കുന്ന്

CPI(M)

ഒ.നിഷ

CPI(M)

0

29

കാസർഗോഡ്

ജി 26 കോടോം ബേളൂർ
ഗ്രാമപഞ്ചായത്ത്

05 അയറോട്ട്

CPI(M)

സൂര്യ ഗോപാലൻ

CPI(M)

100

30

കാസർഗോഡ്

ജി 33 കയ്യൂർ ചീമേനി
ഗ്രാമപഞ്ചായത്ത്

07 പള്ളിപ്പാറ

CPI(M)

കെ.സുകുമാരൻ

CPI(M)

0

 

പി.എൻ.എക്സ് 883/2025

date