സിക്കിം പി ആർ ഡി ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരുമടങ്ങുന്ന സംഘം കേരളത്തിലെത്തി
സിക്കിം പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി. ആദ്യദിനം സെക്രട്ടറിയേറ്റിലെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഐ പി ആർ ഡി ഡയറക്ടർ ടി വി സുഭാഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സിക്കിം സംഘത്തെ സ്വീകരിക്കുകയും വകുപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സിക്കിം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഉമേഷ് സുനം, സീനിയർ ഇൻഫർമേഷൻ അസിസ്റ്റന്റുമാരായ യോഡോപ് അധികാരി, സന്ദീപ് റായ്, മാധ്യമ പ്രവർത്തകരായ പ്രബിൻ റായ്, ബിഷ്ണു ലാൽ നൊറോപാണി, സഞ്ജീബ് ലാമ, രബീന്ദ്ര നാഥ് ശർമ, സർവൻ കുമാർ ഛേത്രി, ചിത്ര ഛേത്രി, ദീപക് ഗുരുങ് എന്നിവരാണ് സംഘത്തിലുള്ളത്. സംഘം 28 ന് മടങ്ങും.
പി.എൻ.എക്സ് 884/2025
- Log in to post comments