മന്ത്രി ഒ.ആ൪ കേളുവുമായി കൂടിക്കാഴ്ച; അഭിപ്രായങ്ങൾ സമ൪പ്പിക്കാം*
പട്ടിക വർഗ്ഗ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി മാർച്ച് 05-ന് രാവിലെ 10.45ന് തിരുവനന്തപുരം, തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് ഹാളിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു കൂടിക്കാഴ്ച നടത്തും.
സംസ്ഥാനതലത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരു വിവരം, സ്ഥാന പദവി, ഫോൺ നമ്പർ, പ്രസ്തുത കൂടിക്കാഴ്ച്ചയിൽ നിർദേശിക്കാൻ ഉദ്ദേശിക്കുന്ന അഭിപ്രായം എന്നിവ സഹിതം മാർച്ച് ഒന്നിനകം, ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ stdd.pub@gmail.com ഇ-മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 0471-2302311, 0471-2303229
- Log in to post comments