Post Category
ജലവിതരണം മുടങ്ങും
കടക്കരപ്പള്ളി, പള്ളിപ്പുറം എഴുപുന്ന, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തുകളിൽ വാട്ടർ ടാങ്കിലേയ്ക്ക് പമ്പ് ചെയ്യുന്ന ലൈനിൽ വാൽവുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ ജല വിതരണം മുടങ്ങും. കടക്കരപ്പള്ളി പഞ്ചായത്തിൽ ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ മാർച്ച് ഒന്ന് ശനിയാഴ്ച വരെയും പള്ളിപ്പുറം പഞ്ചായത്തിൽ മാർച്ച് ഒന്ന് ശനിയാഴ്ച രാവിലെ 10 മുതൽ മാർച്ച് രണ്ട് ഞായറാഴ്ചവരെയും
ജലവിതരണം മുടങ്ങും. എഴുപുന്ന പഞ്ചായത്തിൽ മാർച്ച് രണ്ട് ഞായറാഴ്ച രാവിലെ 10 മുതൽ മാർച്ച് മൂന്ന് തിങ്കളാഴ്ച വരെയും തണ്ണീർമുക്കം പഞ്ചായത്തിൽ മാർച്ച് മൂന്ന് തിങ്കളാഴ്ച രാവിലെ 10 മുതൽ മാർച്ച് നാല് ചൊവ്വാഴ്ച വരെയും ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
(പിആർ/എഎൽപി/606)
date
- Log in to post comments