Skip to main content

സൗരോർജ തൂക്കുവേലിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് ഫെബ്രുവരി 28

വേങ്ങൂർ, പിണ്ടിമന, കോട്ടപ്പടി ഗ്രാമപഞ്ചായത്തുകളിലൂടെ 30 കിലോമീറ്റർ നീളത്തിൽ സ്ഥാപിക്കുന്ന സൗരോർജ തൂക്കുവേലിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 28) വൈകിട്ട് 3.30 ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിവർഹിക്കും.

 

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന സർക്കാർ പദ്ധതികളുടെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് നബാർഡിന്റെ സഹായത്തോടെ 3.73 കോടി രൂപ അടങ്കൽ തുകയിൽ മലയാറ്റൂർ ഡിവിഷനിൽ കോട്ടപ്പാറ റിസർവിന് ചുറ്റുമായി അയനിച്ചാൽ മുതൽ പാണിയേലി വരെയാണ് സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നത്.

 

വടക്കുംഭാഗം സെന്റ് ജോർജ് ഹോറേബ് യാക്കോബായ സുറിയാനിപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ മറ്റ് ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

 

date