Skip to main content

കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച ചലചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം ഇന്ന് (ഫെബ്രുവരി 28)

സംസ്ഥാന സർക്കാരിന്റെ പട്ടികജാതി/പട്ടികവർഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച്  വി എസ് സനോജ് സംവിധാനം ചെയ്ത 'അരിക്എന്ന ചിത്രത്തിന്റെയും മനോജ് കുമാർ സി എസ് സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യകഎന്ന ചിത്രത്തിന്റെയും പ്രദർശനോദ്ഘാടനം  ഫെബ്രുവരി 28ന് രാവിലെ 9ന്  തിരുവനന്തപുരം ശ്രീ തിയേറ്ററിൽ വെച്ച്  സാംസ്‌കാരികയുവജനകാര്യഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.

പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിആൻറണി രാജു എം.എൽ.എസാംസ്‌കാരിക കാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ നാംദേവ് ഖോബ്രഗഡെസാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർകെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺകേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർകേരള സംസ്ഥാന സാംസ്‌കാരികപ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പി.എൻ.എക്സ് 904/2025

 

date