സേഫ് കൊച്ചി അദാലത്ത്
സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്സ്‌മെൻറ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'സേഫ് കൊച്ചി' എന്ന പേരിൽ ഇടപ്പള്ളിയിൽ ഇന്ന് (ഫെബ്രുവരി 28 ന് ) രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ പരാതി അദാലത്ത് സംഘടിപ്പിക്കുന്നു.
ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം, വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതിരിക്കുക, കൺസഷൻ കൊടുക്കാതിരിക്കുക, സ്റ്റോപ്പുകളിൽ ബസ്സ് നിർത്താതിരിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ഓട്ടോറിക്ഷകളിൽ മീറ്റർ ഇടാതിരിക്കുക, അമിത ചാർജ്ജ് ഈടാക്കുക മുതലായ ട്രാഫിക്ക് സംബന്ധമായ പരാതികൾ ആദാലത്തിൽ സ്വീകരിച്ച് തീർപ്പാക്കുന്നതാണ്. സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്സ്‌മെൻറ് യൂണിറ്റ് ഇടപ്പള്ളി, സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്സ്‌മെൻറ് യൂണിറ്റ് തൃപ്പൂണിത്തുറ വിംഗ്, സിറ്റി ട്രാഫിക്ക് വെസ്റ്റ് എൻഫോഴ്സ് മെൻറ് യൂണിറ്റ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന്റെ ഭാഗമാകും.
വിശദവിവരങ്ങൾക്ക് : ഇടപ്പള്ളി ട്രാഫിക്ക് എൻഫോഴ്സ്മെൻറ് യൂണിറ്റ് ഫോൺ നമ്പർ - 0484 -2344852
- Log in to post comments