Skip to main content

ഡിസംബര്‍ ആദ്യവാരം ജില്ലയില്‍ എം.ആര്‍. ഗ്രാമ സഭ

 

  ജില്ലയില്‍ എട്ടു ലക്ഷം കുട്ടികള്‍ മീസില്‍സ് റൂബല്ല വാക്‌സിനേഷന്‍ എടുത്ത് സുരക്ഷിതരായതായി  ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നടത്തിയെന്ന് ഉറപ്പുവരുത്തുന്നതിന് ഡിസംബറില്‍  ജില്ലയില്‍ പ്രത്യേക എം.ആര്‍. ഗ്രാമ സഭ വിളിച്ചുചേര്‍ക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന് ജനപ്രതിനിധികളുടെയും മതസംഘടന നേതാക്കളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായരുന്നു ജില്ലാകലക്ടര്‍. ഡിസംബര്‍ നാല് അഞ്ച് തീയതികളില്‍ ഏതെങ്കിലും ഒരു ദിവസമായിരിക്കും ജില്ലയില്‍ എം.ആര്‍.ഗ്രാമസഭ ചേരുക. ഗ്രാമസഭയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇതിന് പുറമെ രാഷ്ട്രീയ ,മതസംഘടനയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉണ്‍ണ്ടാവും. തങ്ങളുടെ വാര്‍ഡിലെ മുഴുവന്‍ കുട്ടികളും കുത്തിവെപ്പ് നടത്തിയെന്ന് ഗ്രാമസഭ ഉറപ്പുവരുത്തും.
വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളെ കണ്ടെണ്‍ത്തുന്നതിന് ജന പ്രതിനിധികളുടെയും മതസംഘടനകളുടെയും സഹായം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അരോഗ്യ വകുപ്പിന്റെ ജനപ്രതിനിധികളുടെയും മറ്റും സഹകരണത്തോടെ കുത്തിവെപ്പ് രംഗത്ത് വന്‍ മുന്നേറ്റം ഉണ്‍ണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് പൂര്‍ണ ലക്ഷ്യം നേടുന്നതിന് ജില്ലയുടെ പ്രത്യേ സാഹചര്യമനുസരിച്ച് വാക്‌സിനേഷന്‍ സമയ പരിധി ഡിസംബര്‍ 16 വരെ  നീട്ടി നല്‍കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്ണ്‍്. നബിദിനത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ മീസില്‍സ് റൂബല്ല വാക്‌സിനേഷന്‍ എടുക്കുന്നതിന്റെ പ്രസക്തിയെ പറ്റി ആളുകളെ ബോധവത്കരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
വാക്‌സിനേഷന്‍ കുറവുള്ള സ്‌കൂളുകളെ കണ്ടെണ്‍ത്തി പി.ടി.എ.യുടെ സഹകരണത്തോടെ യോഗം വിളിച്ചു ചേര്‍ത്ത്  പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. വാക്‌സിനേഷന്‍ എടുത്ത് സംസ്ഥാനത്ത് ഒരിടത്തും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്‍ണ്ടായിട്ടില്ല. വാക്‌സിനേഷന്റെ മറവില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസിന് നിദ്ദേശം നല്‍കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍ ഡപ്യുട്ടി ഡി.എം.ഒ മാരായ ഡോ.കെ.മുഹമ്മദ് ഇസ്മായില്‍,ഡോ.കെ.വി.പ്രകാശ്,ഡോ.അഹമ്മദ് അഫ്‌സല്‍ കെ.പി.,ആര്‍.സി.എച്ച്.ഓഫിസര്‍ ഡോ.ആര്‍.രേണുക, എസ്.എം.ഒ. ഡോ.ശ്രീനാഥ്, യൂനിസെഫ് കണ്‍സള്‍ട്ടന്റ്മാരായ ഡോ.സന്തോഷ് കുമാര്‍,സമീര്‍ അന്‍വര്‍, വിവിധ രാഷ്ട്രീയ മത സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

 

date