Skip to main content

അഭിമുഖം

കൊച്ചി കോർപ്പറേഷൻ 22,26 ഡിവിഷനുകളിലെ ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് മാർച്ച് മൂന്നിന് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10ന് മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ കൊച്ചി കോർപ്പറേഷനിലെ 22,26 സ്ഥിര ഡിവിഷനുകളിലെ താമസക്കാരായിരിക്കണം. 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായിരിക്കണം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥിര താമസക്കാരി ആണെന്നുള്ള ഡിവിഷൻ മെമ്പറുടെ സാക്ഷ്യപത്രം, ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

date