താന്തോണിതുരുത്ത് ഔട്ടർ ബണ്ട് തടസ്സങ്ങൾ ഒഴിവായി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയ അനുമതി ലഭിച്ചു
നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും: ടി. ജെ വിനോദ് എം.എൽ.എ*
കൊച്ചി നഗരസഭ 74 ആം ഡിവിഷൻ്റെ ഭാഗമായിട്ടുള്ള താന്തോണി തുരുത്ത് ദ്വീപിലെ ജനങ്ങളുടെ ജീവിത പ്രയാസ്സങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ദ്വീപിന്റെ ഔട്ടർ ബണ്ടിൻ്റെ നിർമ്മാണം.
നിർമാണ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ഉൾപ്പടെ പൂർത്തിയാക്കിയെങ്കിലും കേന്ദ്ര പരിസ്ഥിതി വകുപ്പിൻ്റെ അനുമതി ലഭ്യമാകാഞത്തിനാൽ പ്രവൃത്തി ആരംഭിക്കാൻ സാധിച്ചില്ല എന്നതാണ് യഥാർഥ്യം. വേലിയേറ്റ സമയത്ത് പുഴയിൽ നിന്നും വീടുകളിലേക്ക് വെള്ളം കയറുന്നതുകൊണ്ട് മത്സ്യതൊഴിലാളികളും കൂലിവേലക്കാരുമായിട്ടുള്ള കുടുംബങ്ങൾ സമരത്തിലേക്ക് പലപ്പോഴും കടന്നു വന്നിരുന്നു.
കഴിഞ്ഞ കുറെ ആഴ്ചകൾക്കു മുമ്പേ ജിഡ ഓഫീസിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചത് ഇതിനെ തുടർന്ന് ടിജെ വിനോദ് എം.എൽ.എ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ മന്ത്രി പി. രാജീവിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ട് വരുകയും. തുടർന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ടി.ജെ വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്, എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും അതനുസരിച്ച് കാര്യങ്ങൾ പഠിച്ച് അനുകൂലമായ തീരുമാനങ്ങൾ എടുക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു.
നിലവിൽ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്. അംഗീകാരം ലഭിച്ചാൽ ഉടൻ പ്രവൃത്തി ആരംഭിക്കാൻ കാലതാമസം വരാതിരിക്കാൻ എം.എൽ.എ യുടെ പ്രത്യേക നിർദ്ദേശ പ്രകാരം വർക്ക് ടെൻഡർ ചെയ്ത് കരാറുകാരൻ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 2016ൽ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതി പലവിധ സാങ്കേതിക കാരണങ്ങൾ മൂലം മുടങ്ങി പോയിരുന്നു 2019ൽ സർക്കാരിൽ നിന്നും ഭരണാനുമതി പുതുക്കി വാങ്ങുകയും തുടർന്ന് അനുവദിക്കപെട്ടിരുന്ന തുകയ്ക്ക് സാധ്യമായിരുന്ന രീതിയിൽ എസ്ടിമേറ്റ് വീണ്ടും തയ്യാറാക്കി അനുമതി ലഭ്യമാക്കിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചത് എന്ന് ടിജെ വിനോദ് എം.എൽ.എ പറഞ്ഞു.
മന്ത്രി പി രാജീവിന്റെ ഇടപെടൽ മൂലമാണ് വിഷയത്തിൽ സമയബന്ധിതമായി തീരുമാനം കാണാൻ സാധിച്ചത് എന്നും ടിജെ വിനോദ് എം.എൽ.എ പറഞ്ഞു.
ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഉൾപ്പടെയുള്ളവർ നടത്തിയ ഇടപെടലുകൾ എടുത്ത് പറയേണ്ടത് തന്നെയാണെന്നും നിലവിൽ പ്രവൃത്തി ഉടൻ ആരംഭിക്കാൻ നിർവഹണ ചുമതലയുള്ള മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട് എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.
- Log in to post comments