Skip to main content

മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മരട് നഗരസഭ ജനകീയാസൂത്രണം പദ്ധതികളുടെ നടത്തിപ്പിൻ്റെ ഭാഗമായി മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. 

 

വൈസ് ചെയർപേഴ്സൻ അഡ്വ.രശ്മി സനിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ്.കെ. മുഹമ്മദ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, ജെയ്നി പീറ്റർ, മിനി ഷാജി, അബ്ബാസ്, ജയ ജോസഫ്, ഷീജ സാൻകുമാർ വെറ്റിനറി ഡോക്ടർ റോഷ്നി , ലൈവ് സ്റ്റോക് ഇൻസ്പെക്ടർ നീതു ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒരു ഗുണഭോക്താവിന് 5 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് നൽകിയത്.

date