Skip to main content

അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്ത്രീശക്തിമാധ്യമജാഗ്രതാ സമിതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശനിയാഴ്ച (മാർച്ച് 1) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  രാവിലെ 10 മണിക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്  സ്ത്രീശക്തിമാധ്യമജാഗ്രതാ സമിതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

 വനിതാ കമ്മീഷന്റെ പ്രഥമ സ്ത്രീശക്തി പുരസ്‌കാരത്തിന് അർഹരായ 9 പേരെ പരിപാടിയിൽ ആദരിക്കും.  ഈ വർഷത്തെ പത്മശ്രീ അവാർഡിന് അർഹയായ ഡോ. കെ. ഓമനക്കുട്ടി ടീച്ചർഅണ്ടർ 19 ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗം വി.ജെ ജോഷിതകാൻസർ അതിജീവിതയും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ജേതാവുമായ പൂജപ്പുര വനിതകളുടെ തുറന്ന ജയിൽ സൂപ്രണ്ട് സോഫിയ ബീവി, 2022-ൽ പത്മശ്രീ അവാർഡ് ലഭിച്ച സാക്ഷരതാ പ്രവർത്തകയായ മലപ്പുറം സ്വദേശിനി കെ.വി. റാബിയ, 1986 മുതൽ 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കായി  തൃശൂർ കാര്യാട്ടുകരയിൽ അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്യാപ്ഡ് അഡൾട്ട്‌സ് എന്ന സ്ഥാപനം നടത്തിവരുന്ന പ്രൊഫ. പി. ഭാനുമതിഇടുക്കി ജില്ലയിൽ അന്യം നിന്നുപോയ കിഴങ്ങുവർഗങ്ങളുടെ പരിരക്ഷകയായ 85 വയസുള്ള കർഷക ലക്ഷ്മി ഊഞ്ഞാംപാറകുടിചെങ്കൽചൂളയിലെ ഹരിതകർമ്മ സേനാംഗമായ സാഹിത്യകാരി ധനൂജ കുമാരികരിവെള്ളൂർ സ്വദേശിയും മസ്‌കുലർ ഡിസ്ട്രോഫി ബാധിതയുമായ സാഹിത്യകാരി സതി കൊടക്കാട്ജീവിത സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനായി മരംവെട്ട് ഉപജീവനമാർഗമാക്കിയ പാലക്കാട് സ്വദേശി എസ്. സുഹദ എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകുന്ന പരിപാടിയിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻശശി തരൂർ എം പിവി കെ പ്രശാന്ത് എംഎൽഎമേയർ ആര്യാ രാജേന്ദ്രൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ,  വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ശർമ്മിള മേരി ജോസഫ് എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടർ അനുകുമാരിപൊലീസ് ഹെഡ്ക്വോട്ടേഴ്സ് ഐജി ഹർഷിത അട്ടല്ലൂരിവനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ,  വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻവനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ ഇന്ദിര രവീന്ദ്രൻഅഡ്വ. എലിസബത്ത് മാമ്മൻ മത്തായിവി ആർ മഹിളാമണിഅഡ്വ. പി കുഞ്ഞായിഷകൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകൾ അർപ്പിക്കും. വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി സ്വാഗതവും മെമ്പർ സെക്രട്ടറി വൈ ബി ബീന നന്ദിയും അർപ്പിക്കും.

ആഘോഷപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ അർബുദ പരിശോധനാ ക്യാമ്പ്  സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം ഉച്ച കഴിഞ്ഞ് വനിതാ കമ്മീഷന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നിർമിച്ച ഡോക്യുമെന്ററി 'കരുതലിന്റെ കാൽനൂറ്റാണ്ട്പ്രദർശിപ്പിക്കും.  തുടർന്ന് നടക്കുന്ന കലാസായാഹ്നം പരിപാടി സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. ഷൈലജ പി അംബു അവതരിപ്പിക്കുന്ന ഏകാംഗനാടകം 'മത്സ്യഗന്ധി'യും മൈമും സംഗീത പരിപാടിയും അരങ്ങേറും.

പി.എൻ.എക്സ് 928/2025

date