Skip to main content

എൻപിഎസ് അദാലത്ത് മാർച്ച് 19ന്

 

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ എൻപിഎസ് അദാലത്ത് 2025 മാർച്ച് 19 ന് രാവിലെ 11 ന് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ വച്ച് നടത്തും. പോസ്റ്റൽ ഡിപ്പാർട്‌മെന്റുമായി ബന്ധപ്പെട്ടതും പോസ്റ്റൽ ഡിപ്പാർട്‌മെന്റിൽ നിന്ന് വിരമിച്ചതും തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്നതുമായ എൻപിഎസ് പെൻഷൻ, എൻപിഎസ് ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ചു പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ മാർച്ച് 5 നകം കിട്ടത്തക്കവണ്ണം ഷീബ ജെ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷൻ, തിരുവനന്തപുരം 695023 എന്ന വിലാസത്തിൽ അയക്കണം. കവറിനു മുകളിൽ 'എൻപിഎസ് അദാലത്ത് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പെൻഷനറുടെ മൊബൈൽ ഫോൺ നമ്പർ ശരിയായി അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.

പോസ്റ്റ് ഓഫീസിലോ, ഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണയ്ക്കായി സ്വീകരിക്കുകയുള്ളു. പെൻഷനെ സംബന്ധിക്കുന്ന സാധാരണ പരാതികളും, ആദ്യമായി സമർപ്പിക്കുന്ന സാധാരണ പോസ്റ്റൽ പരാതികളും അദാലത്തിൽ പരിഗണിക്കുന്നതല്ല. അത്തരം പരാതികൾ വ്യവസ്ഥാപിതമായ മാർഗത്തിൽ തന്നെ പരിഗണിക്കും.

       പി.എൻ.എക്സ് 935/2025

date