Skip to main content

പുരോഗതി അവലോകന യോഗം

    ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ബ്ലോക്ക് / നഗരസഭ / ജില്ലാ പഞ്ചായത്ത് തലത്തില്‍ പുരോഗതി അവലോകന യോഗങ്ങള്‍ ഡിസംബര്‍ അഞ്ചു മുതല്‍ നടക്കുന്നു.  യോഗങ്ങളില്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷ•ാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ താഴെ കൊടുക്കുന്ന തിയ്യതികളിലും സ്ഥലത്തും പങ്കെടുക്കണം.
    ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന് നടക്കുന്ന യോഗങ്ങളില്‍ താനൂര്‍, മങ്കട, വണ്ടൂര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകളും  അതിലുള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകളും അതത് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കണം.
    ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് 2.30 ലെ യോഗങ്ങളില്‍ തിരൂര്‍, പെരിന്തല്‍മണ്ണ, അരീക്കോട്, വേങ്ങര ബ്ലോക്കുകളും അതിലുള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകളും അതത് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കണം.
    ഡിസംബര്‍ ഏഴിന് രാവിലെ 10ന് നടക്കുന്ന യോഗങ്ങളില്‍ പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളും അതിലുള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകളും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തിലും കൊണ്ടോട്ടി, കാളികാവ് ബ്ലോക്ക് പഞ്ചാത്തും അതിലുള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകളും അതത് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തിലും പങ്കെടുക്കണം.  
    ഡിസംബര്‍ ഏഴിന് ഉച്ചക്ക് 2.30ന് നടക്കുന്ന യോഗത്തില്‍ കുറ്റിപ്പുറം, മലപ്പുറം, നിലമ്പൂര്‍ ബ്ലോക്കുകളും അതിലുള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകളും അതത് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കണം.
    നവംബര്‍ 11ന് ഉച്ചക്ക് 2.30ന് ജില്ലാ പഞ്ചായത്തന്റേതും ഡിസംബര്‍ 12ന് രാവിലെ 10ന് മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, കോട്ടക്കല്‍, വളാഞ്ചേരി നഗരസഭകളും 12ന് വൈകീട്ട് പൊന്നാനി, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, നിലമ്പൂര്‍ നഗരസഭകളും   ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date