യൂത്ത് പാർലമെന്റ് മാർച്ച് 9 വരെ അപേക്ഷിക്കാം
കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത്പാർലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങി.യുവാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനുമുള്ള വേദി നൽകുന്ന ഈ പരിപാടിയിൽ 2025 ഫെബ്രുവരി 24 ന് 18നും 25നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം.
മാർച്ച് 9 വരെയാണ് വീഡിയോ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാനുള്ള സമയം. സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളിൽ വെച്ചാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മാർച്ച് 17നകം ജില്ലാ മത്സരങ്ങളും 20നകം സംസ്ഥാനമത്സരങ്ങളും സംഘടിപ്പിക്കും.
സംസ്ഥാന മത്സരത്തിൽ വിജയികളാകുന്ന 3 പേർക്കാണ് പാർലമെന്റ് മന്ദിരത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ രജിസ്റ്റർ ചെയ്യാൻ https://mybharat.gov.in/mega_events/viksit-bharat-youth-parliament എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഫോൺ:8714508255
- Log in to post comments