Skip to main content

വെള്ളായണിക്കായലിന്റെയും ജലസേചനത്തിന് ഉപയോഗിക്കാവുന്ന പാറക്വാറികളുടെയും സമഗ്രപഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

വെള്ളായണിക്കായലിന്റെയും കേരളത്തിൽ ജലസേചനത്തിനും ഉപയോഗിക്കാവുന്ന പാറക്വാറികളുടെയും സമഗ്രപഠന റിപ്പോർട്ട് സഹകരണംരജിസ്‌ട്രേഷൻതുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. നവകേരളം സംസ്ഥാന കോഡിനേറ്റർ ഡോ.ടി.എൻ.സീമ റിപ്പോർട്ട് ഏറ്റുവാങ്ങി. ചീഫ് ഹൈഡ്രോഗ്രാഫർ ജിരോഷ് കുമാർ വി.അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫർ ജിഷ ജോസഫ്നവകേരളം അസിസ്റ്റന്റ് കോഡിനേറ്റർ ടി.പി.സുധാകരൻപ്രോഗ്രാം ഓഫീസർ സതീഷ് ആർ.വി.ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ഗ്രീഷ്മാ ഗിരീഷ് എന്നിവർ പങ്കെടുത്തു. സർക്കാരിന്റെ  നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി 2024 ഒക്ടോബർ 8 മുതൽ 10 വരെയാണ് സർവ്വേ നടത്തിയത്.

പി.എൻ.എക്സ് 958/2025

date