Skip to main content

അമ്പലവയല്‍ 66 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 4ന്

 

                അമ്പലവയല്‍ 66 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 4ന് രാവിലെ 11ന് അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വഹിക്കും. ഐ.സി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.  എം.ഐ.ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും. അമ്പലവയല്‍, നെന്മേനി, മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിലെ നാല്‍പ്പതിനായിരം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

date