Post Category
കളിമൺ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നു
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി കളിമൺപാത്ര നിർമ്മാണ വികസന കോർപറേഷൻ കളിമൺ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നു. മാർച്ച് 5 രാവിലെ 10.30 ന് സെക്രട്ടേറിയറ്റിൽ പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉത്പന്നങ്ങളുടെ ആദ്യവിൽപ്പന നടത്തും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഏറ്റുവാങ്ങും. കോർപറേഷൻ ചെയർമാൻ കെ എൻ കുട്ടമണി അധ്യക്ഷനാകും.
തമ്പാനൂർ, ഓവർ ബ്രിഡ്ജ്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, കിള്ളിപ്പാലം, മണക്കാട്, ഈഞ്ചക്കൽ, തകരപ്പറമ്പ്, ആറ്റുകാൽ തുടങ്ങിയ പ്രദേശങ്ങളിൽ കോർപറേഷന്റെ സ്റ്റാൾ പ്രവർത്തിക്കും.
പി.എൻ.എക്സ് 969/2025
date
- Log in to post comments