പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത്
സംസ്ഥാന പട്ടികജാതി ഗോത്രവർഗ്ഗ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. മാർച്ച് 13, 14 തീയതികളിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ 10.30 മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത് നടത്തുന്നത്. കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, ടി.കെ വാസു എന്നിവർ അദാലത്തുകൾക്ക് നേതൃത്വം നൽകും.
പട്ടികജാതി പട്ടിക ഗോത്ര വർഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും എതിർ കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. അതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.
പരാതി പരിഹാര അദാലത്തിൽ പോലീസ്, റവന്യു, വനം, വിദ്യാഭ്യാസ, പഞ്ചായത്ത്, ആരോഗ്യം, സഹകരണം, പട്ടികജാതി പട്ടികവർഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.
- Log in to post comments