Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ വിഴിഞ്ഞത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന വെയർഹൗസ് അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്‌സ് സെക്ടർ സ്‌കിൽ കൗൺസിലിന്റെ സർട്ടിഫിക്കേഷനോടുകൂടിയ സൗജന്യ കോഴ്‌സിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://csp.asapkerala.gov.in/courses/warehouse-associate സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9495999697.

പി.എൻ.എക്സ് 972/2025

date