Post Category
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ രസതന്ത്ര വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് മാർച്ച് 10 രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. എംഎസ്‌സി കെമിസ്ട്രി 60 ശതമാനം മാർക്കോടെ പാസാകുകയും നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കോളേജിലെ രസതന്ത്ര വിഭാഗം ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : http://www.gecbh.ac.in, 0471-2300484.
പി.എൻ.എക്സ് 980/2025
date
- Log in to post comments