Skip to main content

വനിതാ ദിനാഘോഷവും വനിതാ രത്‌ന പുരസ്‌കാര വിതരണവും മാർച്ച് 8ന്

അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8ന്  തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും.

 പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം  മാർച്ച് 8 ന് വൈകുന്നേരം 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച്  ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി  വീണാ ജോർജ്ജ് നിർവഹിക്കും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ  അധ്യക്ഷനാകും.

മാർച്ച് 8ന് രാവിലെ 11ന് കാര്യപരിപാടികൾ ആരംഭിക്കും. വനിതാ എഴുത്തുകാരുടെ സംഗമംസ്ത്രീ പ്രാതിനിധ്യം കുറവുള്ള മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളുടെ സംഗമംകോളേജ് വിദ്യാർത്ഥിയുടെ സംവാദം എന്നിവയെ തുടർന്ന് കളരിപ്പയറ്റും അരങ്ങേറും.

ചടങ്ങിനൊടനുബന്ധിച്ച്  സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്രയും മികവും പ്രകടമാക്കിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് വനിതാ രത്ന പുരസ്‌കാരം നൽകിയും ഐ.സി.ഡി.എസ് പദ്ധതി പ്രവർത്തനത്തിൽ മികവുപുലർത്തിയവർക്കായി അവാർഡുകൾ നൽകിയും ആദരിക്കും. മൃഗസംരക്ഷണവും ക്ഷീരവികസനവും വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിശശി തരൂർ എം.പി., വി കെ പ്രശാന്ത് എം.എൽ.എമെയർ ആര്യ രാജേന്ദ്രൻവനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിവിനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

പി.എൻ.എക്സ് 983/2025

date