Skip to main content

യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാതല അദാലത്ത് ; 19 പരാതികൾ തീർപ്പാക്കി

കേരള സംസ്ഥാന സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാനത്ത് നടന്ന തിരുവനന്തപുരം ജില്ലാ അദാലത്തിൽ 30 പരാതികൾ പരിഗണിച്ചു. 19 പരാതികൾ പരിഹരിച്ചു.  11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 6 പരാതികൾ ലഭിച്ചു.  സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താചാനലുകളിലൂടെയുമുള്ള അധിക്ഷേപം, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിവിദ്യാഭ്യാസ സ്ഥാപങ്ങളിലെ മാനസികപീഡനംതൊഴിൽതട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചു.

യുവജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുകയാണെന്നും യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. യുവജനങ്ങൾക്കിടയിൽ വർദ്ധിക്കുന്ന ജോലി സമ്മർദ്ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി യുവജന കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത്’ എന്ന വിഷയത്തിൽ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നാഷണൽ യൂത്ത് സെമിനാർ സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി. സി. ഷൈജുവി. എ. വിനീഷ്ശ്രീജിത്ത് എച്ച്പി.പി. രൺദീപ്സെക്രട്ടറി ലീന ലിറ്റിഅഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയഅസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ് 994/2025

date