ആഗോള അയഡിന്‍ അപര്യാപ്തത ദിനാചരണം: സംസ്ഥനതല ഉദ്ഘാടനം
കൊച്ചി: അയഡിന്റെ അഭാവം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അയഡൈസ്ഡ് സാള്‍ട്ടിന്റെ ഉപയോഗത്തെക്കുറിച്ചും, ആഹാരത്തില്‍ ഉള്‍പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഒക്ടോബര്‍ 21 ആഗോള അയഡിന്‍ അപര്യാപ്തത ദിനമായി ആചരിക്കുന്നു. ആഗോള അയഡിന്‍ അപര്യപ്തതാ ദിനാചരണത്തിന്റെ സംസ്ഥനതല ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 30) രാവിലെ 10.30ന് എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ പ്രൊഫ. കെ.വി തോമസ് എംപി നിര്‍വഹിക്കും. ഹൈബി ഈഡന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന് മുഖ്യാതിഥിയാകും. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി കെ മിനിമോള്‍ ദിനാചരണത്തിന്റെ ലോഗോ പ്രകാശനം ചെയ്യും. കൊച്ചി നഗരസഭ ടാക്സ് അപ്പീല്‍കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ വി പി. കൃഷ്ണകുമാര്‍ അയഡിന്റെ അഭാവം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സി.ഡി പ്രകാശനം ചെയ്യും. രാവിലെ സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലിയോടെ കൂടി ദിനാചരണ പരിപാടികള്‍ക്ക് തുടക്കമാകും. കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവുനാടകം, ഫ്ളാഷ് മോബ് തുടങ്ങിയവയും ദിനാചരണത്തോടനുബന്ധിച്ച് നടത്തും. അയഡിന്‍ ഡെഫിഷ്യന്‍സി ഡിസോര്‍ഡേഴ്സ് സെല്ലിന്റെ നേത്യത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും ഡയറ്ററി വിഭാഗം ജനറല്‍ ആശുപത്രി എറണാകുളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്.
- Log in to post comments