*യൂത്ത് പാര്‍ലമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു*
കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വികസിത ഭാരതം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത്https://mybharat.gov.in/mega_events/viksit-bharat-youth-parliament പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് മാര്‍ച്ച് ഒന്‍മ്പത്തിനകം രജിസ്റ്റര്‍ ചെയ്യണം. 18- 25 നും ഇടയില്‍ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മാര്‍ച്ച് 17 നകം ജില്ലാതല മത്സരങ്ങളും മാര്‍ച്ച് 20 നകം സംസ്ഥാനതല മത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാനതല മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ നെഹ്റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 9074674969
- Log in to post comments