Skip to main content

*ഷീ വോട്ട്‌സ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു*

തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഷീ വോട്ട്‌സ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദാഘാടനം ചെയ്തു. ജനാധിപത്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും യുവ വോട്ടര്‍മാരായ സ്ത്രീകളുടെ പങ്കാളിത്തം തിരഞ്ഞെടുപ്പില്‍ ഉറപ്പാക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. വനിതാ വികസന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പി. ശാലിനി  വോട്ടര്‍ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. എം.വി സോബിന്‍ വര്‍ഗീസ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ സുബിന്‍ ജോസഫ് അധ്യക്ഷനായ പരിപാടിയില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കൃഷ്ണന്‍ എം മൂത്തിമൂല, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എം.എസ് രാജി മോള്‍,  മലയാളം വിഭാഗം മേധാവി പ്രൊഫ. ഡോ. സിനുമോള്‍, രണ്ടാം വര്‍ഷ ജേര്‍ണലിസം ആന്‍ഡ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി  കെ.മാളവിക എന്നിവര്‍ സംസാരിച്ചു.

date