Skip to main content

ക്ലീന്‍ മേപ്പാടി ക്യാമ്പെയിന്‍

 

54-മത്  ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് മേപ്പാടി ചൂരല്‍മല റോഡ് നിര്‍മ്മാണ സൈറ്റിലെ തൊഴിലാളികളും മേപ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി ക്ലീന്‍ മേപ്പാടി ക്യാമ്പെയിന്‍ സംഘടിപ്പിച്ചു. കെബി റോഡ് മുതല്‍ മേപ്പാടി  ഗ്രാമപഞ്ചായതുവരെ  സുരക്ഷാ പ്രചാരണ റാലി നടത്തി. ക്ലീന്‍ ക്യാമ്പെയിന്റെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, കുപ്പികള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഹരിതകര്‍മ്മ സേനക്ക് കൈമാറി. മേപ്പാടി ചൂരല്‍മല റോഡ് സൈറ്റില്‍ സൈറ്റ് ലീഡര്‍ എന്‍.പി കുമാരന്‍, വിനീഷ് എന്നിവര്‍ പതാക ഉയര്‍ത്തി. സൈറ്റ് ക്ലര്‍ക്ക് അക്ഷയ സുരക്ഷാ പ്രതിജ്ഞ ചൊല്ലി. സേഫ്റ്റി ഓഫീസര്‍ മുഹമ്മദ് ഇന്‍ഷാദ്, വത്സന്‍ എന്നിവര്‍ സംസാരിച്ചു.

date