Skip to main content

മാലിന്യമുക്ത നവകേരളം: ആലുവ മണപ്പുറത്ത് പ്രചാരണ സ്റ്റാൾ ആരംഭിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആലുവ മണപ്പുറത്ത് വ്യാപാരമേളയോട് അനുബന്ധിച്ച് പ്രചാരണ സ്റ്റാൾ ആരംഭിച്ചു. ശിവരാത്രി മഹോത്സവുമായി ബന്ധപ്പെട്ട് ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം ആലുവ നഗരസഭ ചെയർമാൻ എം.ഒ ജോൺ നിർവഹിച്ചു.

കേരള ഖര മാലിന്യ പരിപാലന പദ്ധതി, ജില്ലാ ശുചിത്വ മിഷൻ, ആലുവ നഗരസഭ എന്നിവയുമായി സഹകരിച്ചാണ്  സ്റ്റാൾ സ്ഥാപിച്ചിട്ടുള്ളത്. ഉറവിട ജൈവ സംസ്കരണ ഉപാധികളെ പരിചയപ്പെടുത്തിക്കൊണ്ട് വിവിധ മോഡലുകളുടെ മിനിയേച്ചറുകൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ഉറവിട മാലിന്യ സംസ്കരണത്തിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യം തരം തിരിക്കുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വിവിധ ഗെയിമുകളും സജ്ജീകരിച്ചിട്ടുണ്ട്.  ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളിൽ വിജയിക്കുന്ന ഒരാൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. 

പരിപടിയിൽ ജില്ലാ ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ് ലിജുമോൻ, കെ എസ് ഡബ്ലിയു എം പി സോഷ്യൽ എസ്സ്പെർട് എസ് വിനു,  നഗരസഭ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ശുചിത്വ മിഷൻ, കെ.എസ്.ഡബ്യു.എം.പി ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.

മാലിന്യ മുക്ത നവകേരളം; നെല്ലിക്കുഴി ഹരിത ടൗണായി 

സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്ന സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിക്കുഴി കവലയെ ഹരിത ടൗണായി പ്രഖ്യാപിച്ചു. ടൗൺ വൃത്തിയാക്കിയും പൂച്ചെടികൾ വച്ച് പിടിപ്പിച്ചും അജൈവ മാലിന്യ നിക്ഷേപത്തിന് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചുമാണ്  പ്രഖ്യാപനം നടത്തിയത്. 

നെല്ലിക്കുഴി  ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ  ആന്റണി ജോൺ എം.എൽ.എയാണ് ഹരിത ടൗൺ പ്രഖ്യാപനം നടത്തിയത്. നെല്ലിക്കുഴി, ചെറുവട്ടൂർ, തൃക്കാരിയൂർ ടൗണുകൾ ഹരിത ടൗണുകളായി പ്രഖ്യാപിച്ചതോടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സമ്പൂർണ ഹരിത ഗ്രാമപഞ്ചായത്തായി മാറി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും വലിച്ചെറിയുന്നതും മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പൂർണമായി നിരോധിക്കും.
 
ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ്,  വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ.ബി ജമാൽ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ നാസർ, ബീന ബാലചന്ദ്രൻ, സീന എൽദോസ്, ഷഹന അനസ്, ഷാഹിദ ഷംസുദ്ധീൻ, നൂർജാമോൾ ഷാജി, സുലൈഖ ഉമ്മർ, സെക്രട്ടറി ഇ.എം അസീസ്, അസി.സെക്രട്ടറി എം.ഷാജഹാൻ, എച്ച്.ഐ അഭിരാമി മനോജ്, സി.ഡി.എസ് ചെയർപേഴ്സൺ ഐഷ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, നാട്ടുകാർ മഞ്ഞയൂർ പങ്കെടുത്തു.

date