Skip to main content

വൃത്തി 2025 : ക്ലീൻ കേരള കോൺക്ലേവ് – പ്രദർശന സ്റ്റാളുകൾക്ക് അപേക്ഷിക്കാം

മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങൾസാങ്കേതിക വിദ്യകൾആധുനിക സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകളും മികച്ച പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നതിനുമായി ദേശീയ കോൺക്ലേവ് നടത്തുന്നു. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ വകുപ്പ് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഏകോപനം സംസ്ഥാന ശുചിത്വ മിഷനാണ് നിർവഹിക്കുന്നത്. ഹരിതകേരളം മിഷൻകുടുംബശ്രീമിഷൻകേരള ഖരമാലിന്യ പദ്ധതി ഉൾപ്പെടെയുള്ള വിവിധ ഏജൻസികളും സംഘാടനത്തിന്റെ ഭാഗമാണ്. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ വൃത്തി 2025’ എന്ന പേരിൽ നടത്തുന്ന ഈ പരിപാടിയിൽ സന്ദർശകരുൾപ്പെടെ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ്  പ്രതീക്ഷ.

ഈ മേഖലയിൽ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും വിദഗ്ധരുംതദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുംവിവിധ സർക്കാർ വകുപ്പുകളും പരിപാടിയിൽ പങ്കെടുക്കും. സെമിനാറുകൾകോൺഫറൻസുകൾബിസിനസ്സ്സ്റ്റാർട്ടപ്പ് മീറ്റുകൾമാലിന്യ സംസ്‌കരണ മാതൃകകളുടെ ലൈവ് അവതരണങ്ങൾസാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയ്ക്കൊപ്പം ശുചിത്വംമാലിന്യ സംസ്‌കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾഉത്പന്നങ്ങൾമാതൃകകൾ എന്നിവയുടെ വിപുലമായ പ്രദർശന സ്റ്റാളുകളും ഒരുക്കുന്നുണ്ട്. മികച്ച ശുചിത്വ മാതൃകകൾ നടപ്പിലാക്കിയ തദ്ദേശ സ്ഥാപനങ്ങൾയുവ സംരംഭകർമറ്റ് സർക്കാർ-സ്വകാര്യ ഏജൻസികൾ എന്നിവർ ഈ പ്രദർശനത്തിൽ പങ്കെടുക്കും.

വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവിൽ സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ താൽപര്യമുളള മാലിന്യ സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്നസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും യുവ സംരംഭകർക്കും പ്രദർശനത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ സംസ്ഥാന ശുചിത്വ മിഷന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോസ്‌പോൺസർഷിപ്പിലൂടെ പങ്കാളിത്തം ഉറപ്പാക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് :  7907735972, 9495330575, 9847718096. വെബ്സൈറ്റ് www.vruthi.inexhibition@vruthi.in.

പി.എൻ.എക്സ് 1004/2025

date