ദിവ്യ കലാമേള 21 മുതൽ 30 വരെ ഉദയ്പൂരിൽ
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ നിന്നും ഉൾപ്പെടെ എൻ.ഡി.എഫ്.ഡി.സി വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങളിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ ഉദയ്പൂരിൽ വച്ച് മാർച്ച് 21 മുതൽ 30 വരെ മേള സംഘടിപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പലവിധ സംരംഭങ്ങൾ മേളയിലുണ്ട്. മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരും മുൻപ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ അവരുടെ പേരും മറ്റ് വിശദാംശങ്ങളും (യുഡിഐഡി നമ്പർ നിർബന്ധം) ഉത്പന്നങ്ങളുടെ ഫോട്ടോഗ്രാഫും ഉൾപ്പെടെ മാർച്ച് 9 ന് വൈകുന്നേരം 5 മണിക്ക് മുൻപായി നിശ്ചിത ഫോറത്തിൽ kshpwc2017@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷഫോറവും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടതൽ വിവരങ്ങൾക്ക് : 04712347768, 9497281896.
പി.എൻ.എക്സ് 1014/2025
- Log in to post comments