Skip to main content

കെ-മാറ്റ്: ഫലം പ്രസിദ്ധീകരിച്ചു.

2025-26 വർഷത്തെ എം.ബി.എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 23.02.2025 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (KMAT-2025) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in-ൽ ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് അവരവരുടെ സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2525300.

പി.എൻ.എക്സ് 1032/2025

date