Skip to main content

കീം 2025: കോഴ്‌സുകൾ കൂട്ടിചേർക്കാൻ അവസരം

       കീം 2025 മുഖേന എഞ്ചിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള എൻജിനിയറിങ്/ ഫാർമസി/  ആർക്കിടെക്ചർ/ മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ അവസരമുണ്ട്. ആർക്കിടെക്ചർ (ബി.ആർക്) കോഴ്‌സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതും മെഡിക്കൽ  മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നവർ NTA നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടണം. കീം 2025 അപേക്ഷിച്ചവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിന് മാർച്ച് 12 വൈകീട്ട് 5 വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്.  ഫോൺ: 0471-2525300.

പി.എൻ.എക്സ് 1035/2025

date