Post Category
മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സ്
പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. മൂന്ന് മാസം നീളുന്ന കോഴ്‌സിലേക്ക് 18നും 35നും ഇടയിൽ പ്രായമുള്ള പട്ടിക വർഗ വിഭാഗത്തിലെ പത്താം ക്ലാസ്/പ്ലസ് ടു/ഐറ്റിഐ/ഡിപ്ലോമ തുടങ്ങിയ കോഴ്‌സുകൾ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 2025 മാർച്ചിൽ പരിശീലനം ആരംഭിക്കുന്ന കോഴ്സ് തീർത്തും സൗജന്യമായിരിക്കും. പാലക്കാട് ലക്കിടിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന റെസിഡൻഷ്യൽ കോഴ്സിൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. വെബ്സൈറ്റ് csp.asapkerala.gov.in
ഫോൺ 9495999667
date
- Log in to post comments