ലഹരിവിരുദ്ധ സംവാദ സദസ് ഇന്ന്
നാഷണൽ സർവീസ് സ്കീം തൃശൂരിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സംവാദ സദസ് സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ പ്രചാരണ- കർമ്മ പദ്ധതിയായ ആസാദ് സേനയുടെ ഭാഗമായി യുവതലമുറയെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ട് വന്ന് അവരെ ലഹരി വിരുദ്ധ പ്രക്രിയയിൽ സജീവമായി ഇടപെടു വിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാതല സംവാദസദസ്സ് സംഘടിപ്പിക്കുന്നത്. ഇന്ന് (08/3/25) രാവിലെ 10 മണിക്ക് കുന്നംകുളം തേജസ് എഞ്ചിനീയറിംഗ് കോളേജിൽ ഡോ. ഇ ആർ ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് സംവാദം നടക്കുന്നത്.
ക്യാമ്പസുകളിലെ ലഹരി ഉപഭോഗത്തിന്റെയും, വെറുപ്പിന്റെയും, പോർവിളികളുടെയും ബാഹ്യ ഇടപെടലുകൾക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കുന്നതിന് വിദ്യാർത്ഥി സമൂഹത്തെ സജ്ജമാക്കുന്നതിനാണ് എൻഎസ്എസും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആസാദ് സേന ക്യാമ്പസുകളിൽ രൂപീകരിച്ചിട്ടുള്ളത്.
നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലാ ഘടകം എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരെയും, പിടിഎ പ്രസിഡൻ്റ്, എസ്എംസി ചെയർമാൻ, ഒഎസ്എ പ്രസിഡന്റ്‌മാർ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ, സാമൂഹ്യനീതി വകുപ്പ്, എക്സൈസ് വകുപ്പ് , പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾകൊള്ളിച്ചുകൊണ്ടാണ് സംവാദ സദസ്സ് സംഘടിപ്പിക്കുന്നത്.
- Log in to post comments