ഒളകരയിലെ 44 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ (വനാവകാശ രേഖ)മാർച്ച് 22 ന് വിതരണം ചെയ്യും: റവന്യൂ മന്ത്രി അഡ്വ.കെ രാജൻ
ഒല്ലൂർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ . രാജന്റെ അധ്യക്ഷതയിൽ നടന്നു. ഒളകരയിലെ 44 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ (വനാവകാശ രേഖ) മാർച്ച് 22 ന് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പട്ടയ പ്രശ്നങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി ഏപ്രിൽ 30നകം റവന്യൂ ഉദ്യോഗസ്ഥ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ പട്ടയമേളയിൽ സന്നിഹിതനായിരുന്നു.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിലെയും, പാണഞ്ചേരി, പുത്തൂർ, നടത്തറ, എന്നീ പഞ്ചായത്തുകളിലെയും പട്ടയ പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്. ഇതോടൊപ്പം തന്നെ ഒല്ലൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസർമാരുമായും പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ സബ് കളക്ടറും ഒല്ലൂർ നിയോജകമണ്ഡലം നോഡൽ ഓഫീസറുമായ അഖിൽ വി. മേനോൻ സ്വാഗതവും ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) ജ്യോതി. എം. സി നന്ദിയും പറഞ്ഞു.
- Log in to post comments