Skip to main content

ദേവസ്വം ബോർഡുകൾക്കായി അനുവദിച്ചത് 600.70 കോടി രൂപ

2016-17 കാലയളവ് മുതൽ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന സർക്കാർ 600.70 കോടി രൂപ (അറുനൂറു കോടി എഴുപത് ലക്ഷം രൂപ) അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ നിയമസഭയെ അറയിച്ചു. ഡിമാന്റ് ഡിസ്‌കഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

തിരുവിതാകൂർ ദേവസ്വം ബോർഡ്കൊച്ചിൻ ദേവസ്വംകൂടൽമാണിക്യം ദേവസ്വംകേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96 കോടികൊച്ചിൻ ദേവസ്വം ബോർഡ്  26.38 കോടിമലബാർ ദേവസ്വത്തിന് 250.77 കോടികൂടൽമാണിക്യം ദേവസ്വംത്തിന് 15 ലക്ഷം രൂപകേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41 കോടിശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടിശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടിശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42 കോടിശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തിനായി നടപ്പുവർഷം 25.38 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത് (2024-25) ആയതിനാൽ 18.27 കോടി രൂപ നാല് ഗഡുക്കളായി അനുവദിച്ചുകഴിഞ്ഞു. മലബാർ ദേവസ്വം ബോർഡിന് (2024-25) നോൺ സാലറി ഇനത്തിൽ 11.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 

ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ ധനസഹായ പദ്ധതി പ്രകാരം നിലവിൽ 1544 ആചാരസ്ഥാനികർക്കും 368 കോലധാരികൾക്കും ധനസഹായം നൽകിവരുന്നുണ്ട്. പ്രതിമാസ ധനസഹായം 1400 രൂപയിൽ നിന്നും 1600 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2024 - 2025 സാമ്പത്തിക വർഷം ഇതിനായി 5.30 കോടി രൂപ വകയിരുത്തുകയും പ്രസ്തുത തുക പൂർണ്ണമായും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കുടിശ്ശിക ധനസഹായം അനുവദിക്കുന്നതിനായി 1.70 കോടി രൂപയുടെ പ്രൊപ്പോസൽ ധനവകുപ്പിന്റെ അംഗീകാരത്തിന് നൽകിയിട്ടുണ്ട്. കൂടാതെ ഈ പദ്ധതിയിൽ ഗുണഭോക്താക്കളായി ചേരുന്നതിന് പുതുതായി 559 അപേക്ഷകൾ കൂടി ലഭ്യമായത് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ് 1075/2025

date