Post Category
വനിതാദിനത്തിന് മുന്നോടിയായി പെൺകുട്ടികളുടെ കളരിപ്പയറ്റ് അഭ്യാസപ്രകടനം നടന്നു
അന്താരാഷ്ട്ര വനിതാദിനത്തിന്റെ മുന്നോടിയായി പത്തോളം പെൺകുട്ടികൾ അവതരിപ്പിച്ച കളരി അഭ്യാസ മുറകൾ കളക്ടറേറ്റ് അങ്കണത്തിൽ അരങ്ങേറി. അഭ്യാസ പ്രകടനങ്ങൾ എ ഡി എം എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് വല്ലഭട്ട കളരിയിലെ ശ്രീകല ഗുരുക്കളുടെ നേതൃത്വത്തിൽ കളരി അഭ്യസിക്കുന്നവരാണ് കളരിപ്പയറ്റ് പ്രദർശിപ്പിച്ചത്.
ഡെപ്യൂട്ടി കലക്ടർമാരായ പി.അൻവർ സാദത്ത്, എസ്.എസ്.സരിൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ .കെ വി ആശാമോൾ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷാജിത അറ്റാശ്ശേരി എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാർക്കിടയിൽ സമ്മതിദാന അവകാശ പ്രചരണാർഥം നടത്തുന്ന 'സ്വീപ്' പദ്ധതിയുടെ ഭാഗമായി 'ഞാൻ തീർച്ചയായും വോട്ട് ചെയ്യും നിങ്ങളോ' എന്ന പ്രതിജ്ഞ എ ഡി എം എൻ.എം.മെഹറലി പരിപാടിയിൽ ചൊല്ലിക്കൊടുത്തു.
date
- Log in to post comments