Skip to main content

അന്താരാഷ്ട്ര വനിതാ ദിനം : ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍ അവതരിപ്പിച്ച് സിംപോസിയം പ്രബന്ധാവതരണത്തില്‍ മലപ്പുറം ഒന്നാമത്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിംപോസിയം വേറിട്ട അനുഭവമായി. ദേശീയ ക്യാമ്പയിന്‍ നയിചേത്നയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് സിംപോസിയത്തില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും അട്ടപ്പാടിയില്‍ നിന്നുമായി 15 പ്രബന്ധങ്ങളാണ് സിംപോസിയത്തില്‍ അവതരിപ്പിച്ചത്. മികച്ച പ്രബന്ധാവതരണം നടത്തി 83 പോയിൻ്റുമായി മലപ്പുറം ജില്ല ഒന്നാമതായി. 77 പോയിന്‍റുമായി എറണാകുളം രണ്ടാമതും 71.6 പോയിന്‍റുമായി ആലപ്പുഴ ജില്ല മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു പുരസ്കാരം വിതരണം ചെയ്തു.

 വികസന വിഷയങ്ങളില്‍ ലിംഗനീതി, തുല്യത ഉറപ്പാക്കാൻ മികച്ച മാതൃകകളും ആശയങ്ങളുമാണ് സിംപോസിയം വേദിയില്‍ അവതരിപ്പിച്ചത്. കുടുംബശ്രീയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ഒട്ടേറെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സിംപോസിയത്തില്‍ ഉയര്‍ന്നു. ഓരോ ജില്ലയെയും പ്രതിനിധീകരിച്ച് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഓപ്പണ്‍ ഫോറങ്ങളുടെ സംഘാടനം, പ്രബന്ധ അവതരണത്തിലെ മികവ്, വികസന മാതൃകകളിലെ ലിംഗനീതി ഉള്‍ച്ചേര്‍ക്കല്‍ എന്നിവയാണ് വിലയിരുത്തിയത്. കൂടാതെ പ്രബന്ധാവതരണ ശേഷം ചോദ്യോത്തര വേളയും ഉണ്ടായി.

എസ്.സി.ഇ.ആര്‍.ടി മുന്‍ കരിക്കുലം മേധാവി ഡോ. പി. സത്യനേശന്‍, യു,എന്‍ വിമന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. പീജാ രാജന്‍, എസ്.സി.ഇ.ആര്‍.ടി മൂല്യ നിര്‍ണയ വിഭാഗം റിസര്‍ച്ച് ഓഫീസര്‍ ഡോ. അഭിലാഷ് ബാബു, കര്‍ണാടക ഇന്‍ക്ലൂസീവ് ലൈവ്ലിഹുഡ് പ്രോഗ്രാം ജെന്‍ഡര്‍ ആന്‍ഡ് സോഷല്‍ ഇന്‍ക്ലൂസീവ് ലീഡ് വി. സിന്ധു എന്നിവരടങ്ങിയ പാനലാണ് വിജയികളെ കണ്ടെത്തിയത്.

date