Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണവും വായ്പാ ബോധവല്‍ക്കരണ പരിപാടിയും നടത്തി

        സംസ്ഥാന പിാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മറ്റു പിാേക്ക വിഭാഗം (ഒ.ബി.സി) വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി നല്‍കു  5000 രൂപ സ്‌കോളര്‍ഷിപ്പ് വിതരണ പരിപാടിയുടെയും കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളെയും വായ്പാ തിരിച്ചടവിനെയും കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുടെയും  ഉദ്ഘാടനം  ചെറുതോണി ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായിരുു.  ചടങ്ങില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രീതി ജോസഫ്, അസി. മാനേജര്‍ കെ.എന്‍ മനോജ് കുമാര്‍, പ്രോജക്ട് അസിസ്റ്റന്റ്  ബി. ധനേഷ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ 70 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു.

date