സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഏകദിന ശിൽപശാല നടത്തി
സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ പ്രവർത്തനങ്ങളും പ്രാദേശിക സ്ഥിതി വിവരക്കണക്കുകളും എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കമ്മീഷൻ ചെയർമാൻ പി.സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഫീൽഡ് സന്ദർശനത്തിലെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കി സർക്കാരിനെ അറിയിക്കുകയും വേണ്ട മാറ്റങ്ങൾ നിർദേശിക്കുകയുമാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വാർഷിക വ്യവസായിക സർവെ 2020-21 പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന ശിൽപശാലയിൽ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടർ ബി. ശ്രീകുമാർ അധ്യക്ഷനായി. അഡീഷണൽ ഡയറക്ടർ ടി.പി വിനോദൻ, കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ ഇ വി പ്രേമരാജൻ, റിസർച്ച് ഓഫീസർ പി.ഇ ശ്രീഷ്മ, അഡീഷണൽ ജില്ലാ ഓഫീസർ പി.സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. തലശ്ശേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാർ താലൂക്ക് തല പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ഡെപ്യൂട്ടി ഡയറക്ടർ പി.എം ധനീഷ്, സാമ്പത്തിക വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസർ സി.കെ സോമസുന്ദർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി. ഷീന, സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അസിസ്റ്റന്റ് ഡയറക്ടർ പി.എൻ രതീഷ് തുടങ്ങിയവർ പങ്കെടുത്തു. തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂർ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ജീവനക്കാരുൾപ്പെടെ 170 ലധികം പേർ പങ്കെടുത്തു.
- Log in to post comments