Post Category
റേഡിയോളജിസ്റ്റ് നിയമനം
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. എം.ബി.ബി.എസ്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയില്‍ പി.ജി/ ഡിപ്ലോമ, ടി.സി.എം.സി/ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ തമിഴ്നാട് രജിസ്ട്രേഷന്‍ ഉള്ള റേഡിയോളജിസ്റ്റുമാരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 2025 മാര്‍ച്ച് ഒന്നിന് 67 വയസ്സ് കവിയാന്‍ പാടില്ല. പ്രതിമാസം 1.5 ലക്ഷം രൂപയാണ് ശമ്പളം. ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ദേശീയ ആരോഗ്യ ദൗത്യം, നൂറണി, പാലക്കാട് 678004 എന്ന വിലാസത്തില്‍ നേരിട്ടും അപേക്ഷിക്കാം. മാര്‍ച്ച് 28 ന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
date
- Log in to post comments