Skip to main content

ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്

ജില്ലയിൽ എസ്.എസ്.കെ. സ്റ്റാഴ്‌സ് പദ്ധതിയിൽ ഉൾപ്പെട്ട 14 നൈപുണ്യവികസനകേന്ദ്രങ്ങളിലേക്കു ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനർ വിഭാഗത്തിൽ മൊബൈൽ ഫോൺ ഹാഡ്‌വേർ റിപയർ ടെക്‌നീഷ്യൻ(രണ്ടൊഴിവ്), ആനിമേറ്റർ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് (നാലൊഴിവ്) ഗ്രാഫിക് ഡിസൈനർ( രണ്ടൊഴിവ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. സ്‌കിൽ കൗൺസിൽ അംഗീകരിച്ച ട്രെയിനർ യോഗ്യത വേണം. സ്‌കിൽ സെന്റർ അസിസ്റ്റന്റിന്റെ നാലൊഴിവുകൾ ഉണ്ട്.  ബന്ധപ്പെട്ട സ്‌കിൽ മേഖലയിൽ വി.എച്ച്.എസ്.ഇ./എൻ.എസ്.ക്യൂ.എഫ്. പാസാകണം. യോഗ്യരായ അപേക്ഷകർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് 18ന് മുമ്പ് എസ്.എസ്.കെ. കോട്ടയം ജില്ലാ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷിക്കണം. ഫോൺ: 0481-2581221.  

date