വിദ്യാർത്ഥികളിൽ ഭരണഘടനാ അവബോധം' സെമിനാർ സംഘടിപ്പിച്ചു
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി 'വിദ്യാർത്ഥികളിൽ ഭരണഘടനാ അവബോധം' എന്ന വിഷയത്തിൽ അർദ്ധദിന സെമിനാർ സെമിനാർ സംഘടിപ്പിച്ചു.
നാട്ടിക എസ് എൻ കോളേജിൽ നടന്ന സെമിനാർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും പ്രസക്തിയും അറിയിച്ചുകൊണ്ട് 'ഇന്ത്യൻ ഭരണഘടന' എന്ന വിഷയത്തിൽ സിവിൽ സർവീസ് പരിശീലകനായ മനോജ് രവീന്ദ്രൻ ക്ലാസ്സ് നയിച്ചു.
തളിക്കുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ ജൂബി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ബ്ലോക്ക് മെമ്പർമാരായ വി കല, സി. ആർ ഷൈൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. എസ് റെജികുമാർ, നാട്ടിക എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. പി. എസ് ജയ, അസി. പ്രൊഫസർ പി.എ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments